കാലത്തിനൊപ്പമുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും മികവിന്റെ പുതിയ അധ്യായങ്ങൾ രചിച്ചുകൊണ്ട് മുന്നേറുകയാണെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. ......
ദോഹ: സ്തനാർബുദ ബോധവൽക്കരണം, മുൻകൂട്ടിയുള്ള രോഗനിർണ്ണയം, കൃത്യസമയത്തുള്ള പരിശോധന എന്നിവയുടെ പ്രാധാന്യം വിളിച്ചോതി നസീം ഹെൽത്ത്കെയർ സംഘടിപ്പിച്ച 'കാൻ വാക്ക്' (Can Walk) വാക്കത്തൺ ശ്രദ്ധേയമായി.
ദോഹ അസ്പയർ പാർക്കിൽ നടന്ന വാക്കത്തണിൽ ആയിരത്തിലധികം ആളുകളാണ് അണിനിരന്നത്.
"ഓരോ ചുവടും പ്രധാനം" (Every Step Matters) എന്ന സന്ദേശമുയർത്തി വിവിധ പ്രായക്കാരും പശ്ചാത്തലങ്ങളിലുമുള്ള ആളുകൾ അണിനിരന്നപ്പോൾ, അത് സമൂഹത്തിന്റെ ഒരുമയുടെ ശക്തമായ വിളംബരമായി മാറി. പതിവ് പരിശോധനകളിലൂടെ അർബുദം തുടക്കത്തിലേ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനൊപ്പം, സ്വന്തം ആരോഗ്യ കാര്യത്തിൽ മുൻകരുതലുകൾ എടുക്കാൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രേരിപ്പിക്കുന്നതായിരുന്നു ഈ പരിപാടി.
ഖത്തറിലെ ജനങ്ങൾക്കായി നസീം ഹെൽത്ത്കെയർ ഏകോപിപ്പിക്കുന്ന വാർഷിക ബോധവൽക്കരണ കാമ്പയിനാണ് 'കാൻ വാക്ക്'. ......
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ......
നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സിനിമാതാരങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെയുള്ളവരും വിവിധ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡല്‍ഹിയിലെ സമരത്തില്‍ നിന്ന് വ്യത്യസ്തമായി, പ്രതിഷേധക്കാര്‍ക്ക് സമാധാനപരമായി സമരം നടത്താന്‍ സൗകര്യമൊരുക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
തങ്ങളെ തടയാതിരുന്നതിന് വിദ്യാര്‍ഥികളും യുവാക്കളും റോസാപ്പൂക്കള്‍ നല്‍കിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടും മുംബൈ പൊലീസിന് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ, മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ അറിയിച്ചിരുന്നു. ......
പുലിയൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പുലിയൂർ യൂണിറ്റ് കുടുംബ സംഗമം നടത്തി. യൂണിറ്റ് പ്രസിഡൻ്റ്
കെ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പത്തനംതിട്ട അഡിഷണൽ ജില്ലാ ആൻഡ്
സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ......
ജീവിതത്തിൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ പറ്റാതെ, മായ തന്നെ ജീവിതം എന്ന രീതിയിലേക്ക് AI ലോകത്തെ നയിക്കുന്നുവെന്നു ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണത്തോട് അനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ "ഡിജിറ്റൽ യുഗത്തിലെ മനുഷ്യാവകാശങ്ങൾ: സ്വകാര്യത, AI, ഭരണകൂടത്തിന്റെ ഉത്തരവാദിത്തം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണും, മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ.
അക്ഷരങ്ങളെയും, ലോകത്തിൻ്റെ നന്മയേയും നിയമത്തിൻ്റെ കണ്ണിലൂടെ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണയ്യർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ തന്നെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണ സമ്മേളനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
ആളുകൾ സ്മാർട്ട് അല്ലാതായി തുടങ്ങുമ്പോൾ മെഷീനുകൾ കൂടുതൽ സ്മാർട്ട് ആയി തുടങ്ങും. ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫേസസ് (BCI) ലോകം ഭരിക്കുന്ന കാലം വിദൂരമല്ല. ......
കൊച്ചി: വോട്ടവകാശം സംരക്ഷിക്കുന്നതിന് സമരം ചെയ്ത ആർ.ജെ.ഡി എം.പി മനോജ് ത്ധാ ഉൾപ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രതിഷേധിച്ചു.ബി.ജെ.പിയുടെ ഇംഗിതപ്രകാരം പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ല. നേതാക്കളെ അറസ്റ്റു ചെയ്ത് ഭയപ്പെടുത്താമെന്ന നരേന്ദ്രമോദി, അമിത് ഷാ അച്ചുതണ്ടിന്റെ വിചാരം നടപ്പില്ല. ......
ഐച്ചി-നഗോയ (ജപ്പാൻ): പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണം സ്വന്തമാക്കി. ഫൈനലിൽ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്രനേട്ടം കുറിച്ചത്. ......
കൊച്ചി: അറിവ് പുതുക്കില്ലെങ്കിൽ അധ്യാപകർ ഇനി വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ . അറിവിന്റെ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടക്കുകയാണ്. ......
ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ബാങ്കുകൾ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. ......